പന്നിയിറച്ചി സൂപ്പറാണ്: വിലയിലും നിലയിലും ഉപയോഗത്തിലും.

പന്നിയിറച്ചി സൂപ്പറാണ്: വിലയിലും നിലയിലും ഉപയോഗത്തിലും.
Apr 1, 2024 02:20 PM | By PointViews Editr

 തൃശൂർ: പന്നിയിറച്ചിയുടെ വില സർവ്വകാല റെക്കോർഡിട്ട് മുന്നേറുകയാണ്. ഏറ്റവും വിലകുറഞ്ഞ മാംസമെന്ന് പേരുകേട്ട പന്നിയിറച്ചിയുടെ വില ഗ്രാമങ്ങളിൽ 380 രൂപയും ടൗണുകളിൽ 480 രൂപ വരെയുമായി ഉയർന്നിരിക്കുന്നു. ബീഫിൻ്റെ വിലയെ കടത്തിവെട്ടിയാണ് പന്നിയിറച്ചി വില മുന്നേറുന്നത്. ബീഫിന് ടൗണുകളിൽ പോലും 400 രൂപ വിലയാണുള്ളത്. ഗ്രാമങ്ങളിൽ 350 മുതൽ 380 രൂപ വരെയും. ബീഫിൻ്റെ ഉയർന്ന വിലയാണ് പന്നിയിറച്ചിയുടെ അടിസ്ഥാന വിലയിപ്പോൾ എന്നതാണ് തമാശ. ബീഫിന് 340 രൂപ വിലയുണ്ടായിരുന്ന കാലത്ത് പന്നിയിറച്ചിയുടെ വില വെറും 280 രൂപ മാത്രമായിരുന്നു. 280 രൂപ മാത്രം വിലയിൽ നിന്ന് ഏതാനും മാസം കൊണ്ടാണ് സകല മാംസ വിലയെയും വെല്ലുവിളിച്ച് പന്നിയിറച്ചി വില കുതിച്ചുയർന്നത്. ഏതാനും ആഴ്ചകൾ കൊണ്ടു മാത്രം മാത്രം 100 രൂപ യുടെ മുതൽ 120 രൂപ വരെ വർധനയാണ് പന്നി മാംസത്തിന് ഉണ്ടായത്.

                 ഫാമുകൾ പലതും അടച്ചുപൂട്ടിയതും പന്നിമാംസത്തിന്റെ ലഭ്യത കുറഞ്ഞതും ഡിമാൻ്റ് വർധിക്കാൻ ഇടയാക്കുകയും അതുവഴി വില വർധനയ്ക്ക് കാരണമാകുകയും ചെയ്തു എന്നാണ് ഒരു കണ്ടെത്തൽ. കൂടാതെ കർണാടകയിൽ നിന്ന് വൻ തോതിൽ പന്നി മാംസം കേരളത്തിലേക്ക് എത്തിയിരുന്നതിൽ കുറവുണ്ടായി എന്ന കണ്ടെത്തലും ഉണ്ടായിട്ടുണ്ട്. ഫാം നടത്തിപ്പിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും അതിൻ്റെ നിയമ വ്യവസ്ഥകളും പന്നി ഫാം അടച്ചു പൂട്ടുന്നതിന് കാരണമായി. ശുചിത്വ പ്രശ്നമാണ് നിയമനിർമാണങ്ങൾ കടുത്തതാക്കാൻ കാരണമായത്. അതീവ ശുചിത്വത്തോടെ ഒരു പന്നിഫാം നടത്തുന്നതിന് വൻ തുക മുതൽമുടക്ക് വരും.

                    തിരികെ ലഭിക്കാത്ത ഈ നിക്ഷേപം നടത്തി ഫാം നിർമിക്കാൻ ആർക്കും സാധിക്കില്ല. വൻകിട മുതലാളിമാർക്ക് മാത്രമേ അതിന് സാധിക്കൂ. അടുത്തടുത്ത് വീടുകൾ ഉള്ള പ്രദേശങ്ങളിൽ ഫാം നടത്തിപ്പ് തൊഴിലായി സ്വീകരിക്കുക പ്രശ്നമാണ്. ദുർഗന്ധം, നീരുറവകളിൽ മാലിന്യം കലരൽ എന്നിവയൊക്കെ സാധാരണയായി ഉണ്ടാകുന്ന പ്രതിസന്ധികളും തർക്കങ്ങളും പരാതികളും കേസുകളും ആണ്. മുഴുവൻ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ച് ഒരു ഫാം നടത്തണമെങ്കിൽ കുറഞ്ഞത് ഒരു പത്തേക്കർ സ്ഥലത്തിൻ്റെ നടുക്ക് അത് നിർമിക്കേണ്ടി വരും. പരിസരത്ത് അര കിലോമീറ്ററിനുള്ളിൽ താമസക്കാരോ നീരുറവകളോ ഉണ്ടാകുകയോ പാടില്ല. മാത്രമല്ല ശുചിത്വ സംവിധാനങ്ങൾ മുഴുവൻ ഒരുക്കുകയും വേണം. പഞ്ചായത്ത് മുതൽ ജിയോളജി വകുപ്പ് വരെ ഇടപെടേണ്ട ഒരു ഇടപാടായി പന്നിഫാം നടത്തിപ്പ് മാറിയതോടെ പലരും ആ മേഖലയിൽ നിന്ന് പിൻമാറി.

             എന്നാൽ സമീപ കാലത്ത് പന്നി മാംസത്തിന്റെ ഉപയോഗം ഗണ്യമായി വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ ഉള്ളത്. കാരണം പന്നിമാംസത്തിൻ്റെ ഉപയോഗം അധ്വാനിക്കുന്ന മനുഷ്യ ശരീരത്തിന് ഉറപ്പും കരുത്തും നൽകുമെന്ന് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് എന്ന പ്രചാരണവും വ്യാപകമാണ്. ആസ്തമാ, അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ പന്നിമാംസത്തിൻ്റെ ഉപയോഗത്തിലൂടെ കഴിയുമെന്ന ധാരണയും വ്യാപിച്ചിട്ടുണ്ട്. തണുപ്പു കൂടിയ രാജ്യങ്ങളിലും പീഠഭൂമികളിലും ഉള്ളവർ പന്നിമാംസം സാധരണയായും കൂടുതലായും കഴിക്കുന്നതിൻ്റെ പൊരുൾ ഇതാണ് എന്നാണ് വിശദീകരണം. ഇതിൻ്റെ ശാസ്ത്രീയത വ്യക്തമാക്കേണ്ടത് നിഷ്പക്ഷ ജൈവശാസ്ത്രജ്ഞരാണ്. പന്നിമാംസം മോശമാണ് എന്ന് കരുതിയിരുന്ന പലരും സമീപ കാലത്ത് പന്നിമാംസത്തിൻ്റെ രുചി ഭേതങ്ങളിലേക്ക് ആകൃഷ്ടരാകുകയും ശാസ്ത്രീയമായി അതിൻ്റെ ഗുണങ്ങളെപ്പറ്റി പഠിച്ച് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

                   ഇത് പന്നിമാംസ ഉപയോഗത്തിൽ 400 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ട്. രുചികരമായ ഭക്ഷണമെന്ന നിലയിൽ ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന വിധം ആകർഷകമാണ് പന്നിയിറച്ചി. പന്നിയിറച്ചി ഭക്ഷിച്ചാൽ സാധാരണ കഴിക്കുന്ന മറ്റു ഭക്ഷണങ്ങളുടെ അളവിൻ്റെ പകുതി മാത്രം മതിയാകും എന്നും ആരോഗ്യം സംരക്ഷിക്കപ്പെടുന്നതോടൊപ്പം ഊർജ്ജസ്വലമായി കഠിനാധ്വാനം ചെയ്താലും ഫിറ്റ്നസ് മികവ് കുറയില്ല എന്നും തണുപ്പു രാജ്യങ്ങളിലെ പന്നിമാംസ ഉപയോഗത്തെ കുറിച്ച് പഠിച്ചിട്ടുള്ളവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പന്നിയിറച്ചി ഒരു ഹീറോ ആയി മാറുകയാണിപ്പോൾ.

Pork is super: in price, quality and utility.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories